Tuesday, 17 September 2019

വിശ്വാസ പ്രമാണത്തിൽ തിരുമാനസായ പ്രകാരം സ്വർഗത്തിൽ നിന്ന് ഇറങ്ങി എന്ന ഭാഗം പുസ്തകങ്ങളിൽ പല രീതികളിൽ ആണ് കാണുന്നത് അതിൽ ഏതാണ് ശെരി ?


Qn .വിശ്വാസ പ്രമാണത്തിൽ തിരുമാനസായ പ്രകാരം സ്വർഗത്തിൽ നിന്ന് ഇറങ്ങി എന്ന ഭാഗം പുസ്തകങ്ങളിൽ പല രീതികളിൽ ആണ് കാണുന്നത് അതിൽ ഏതാണ് ശെരി ?
തിരുമാനസായ പ്രകാരം in nicean creed malayalam traslation


Ans.
അക്ക് ദസ്‌ബോ  എന്ന് ഉള്ള  സുറിയാനിയുടെ അർത്ഥം  ഇഷ്ടപ്രകാരം, മനസ്സായപ്രകാരം  എന്നൊക്ക ആകുന്നു.

അക്ക്     ܐܰܝܟ݂

as , as it , as it were,  according to

സാബൊ ܨܒܐ
to desire , to wish , to will ;


ഇതു വന്നിരിക്കുന്നത് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു എന്നതിന്റെ ചേർന്നു ആണ്.

So👇

"തിരുമനസ്സായ പ്രകാരം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു"  എന്നുള്ളതാണ് ശരി.


പക്ഷേ പല മൽപ്പൻമാരും  "തിരുമനസ്സായ പ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി " എന്ന്‌ പഠിപ്പിക്കുന്നു.

യഥാർത്ഥത്തിൽ "തിരുവെഴുത്തുകളിൻ  പ്രകാരം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു" എന്നാണ് വരേണ്ടത്.

സുറിയാനിയിലെ പകർത്തി എഴുത്തിൽ വന്ന വ്യത്യാസം മൂലം  ഇങ്ങനെ സംഭവിച്ചു എന്ന്‌  Dr. ഗീവർഗീസ് ഒസ്താത്തിയോസിന്റെ  'ഞങ്ങൾ വിശ്വസിക്കുന്നു' എന്ന പുസ്തകത്തിൽ പറയുന്നു.
explained by -: Bar Yuhanon Ramban

Added to the explanation;
അക് ദ ക്‌സീബ്  എന്ന  സുറിയാനി  പദം  ലോപിച്ചു  അക് ദ സ്ബോ  എന്നായി  തീർന്നു 
അതായതു  തിരുവെഴുത്തുകൾ  അനുസരിച്ചു  എന്നുള്ളത്   തിരുമനസ്സനുസരിച്ചു  എന്നായിത്തീർന്നു 

ഏറ്റവും  ഒറിജിനൽ  വിശ്വാസപ്രമാണത്തിൽ   ഈ  വാക്കുകളൊന്നും  ഇല്ല 

മൂന്നാം  ദിവസം  ഉയർത്തെഴുന്നേറ്റു  എന്നുള്ളിടത്തു  മാത്രം  തിരുമനസ്സായ  പ്രകാരം  എന്നോ  തിരുവെഴുത്തുകൾ  പ്രകാരം  എന്നോ  ചേർക്കാം

ഗ്രീക്ക്  ഭാഷ  യിലെ  കാറ്റാറ്റാസ്‌  ഗ്രാഫാ സ്‌  ( according to Scriptures )

തിരുവചനപ്രകാരം  എന്നതാണ്  ഏറ്റവും  ശരിയായ  പരിഭാഷ
 ഗ്രീക്ക്  ഭാഷയിലാണല്ലോ  വിശ്വാസ പ്രമാണം  എഴുതപ്പെട്ടത്ര്
By -: Dr M Kuriakose

No comments:

Post a Comment