Qn.) നമ്മുടെ വി.കുർബ്ബാനയിൽ പുരോഹിതൻ തിരുശരീര രക്തം പിടിച്ചിരിക്കുന്നത് (കാസാ, പീലാസാ ) കുരിശാകൃതിയിൽ ആണല്ലോ.. ആയത് എന്ത് കൊണ്ടാണ് അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്?
ആയതിന്റെ വേദഭാഗം ഉൽപത്തി: 48.14 ആണോ?
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*--*-*-*-*-*-*-*-*-*-*-*-*-*-
ജോസഫ് തന്റെ പുത്രന്മാരെ അനുഗ്രഹിക്കുന്നിടത്തു കുരിശിന്റെ നിഴൽ വീഴുന്നു എന്ന് മോർ അഫ്രേം പറയുന്നു. അതുകൊണ്ട് വിശുദ്ധ രഹസ്യങ്ങൾ മൂന്നു പ്രാവശ്യം കാർമ്മികൻ കൈകൾ കുരിശാകൃതിയിൽ പിടിച്ചു ഉയർത്തുന്നു.
Ans.
ധ്യാനാത്മകമായി ഇതിനെ മറ്റൊരു രീതിയിലും കാണാം. കുരിശാകൃതിയിൽ പിടിക്കുമ്പോൾ ശരീരം ഹൃദയത്തിന്റെ ഭാഗത്തും രക്തം വിലാപ്പുറത്തെ മുറിവിന്റെ ഭാഗത്തും വരുന്നു, അങ്ങനെ ക്രിസ്തുവിന്റെ പ്രതിപുരുഷൻ ആയി നിന്നുകൊണ്ട് രഹസ്യങ്ങളുടെ ഉത്ഭവസ്ഥാനം വ്യക്തമാക്കുന്നു.
--------------------------------------------------------------------------------------------------------------------------
Explanation by : Fr. Dr. Bennet Kuriakose
--------------------------------------------------------------------------------------------------------------------------


No comments:
Post a Comment