Friday, 20 September 2019

എൽദോ മോർ ബസ്സേലിയോസ് ബാവ തോമ ശ്ലീഹ സ്ഥാപിച്ച പേർഷ്യൻ സഭയിൽ നിന്നും ആണോ വന്നത്. അങ്ങനെയൊരു വാദം കേൾക്കുന്നു. സത്യമായിട്ടുള്ള ചരിത്രം എങ്ങനെയാണ് ?

Qn.
എൽദോ മോർ ബസ്സേലിയോസ് ബാവ  തോമ ശ്ലീഹ സ്ഥാപിച്ച പേർഷ്യൻ സഭയിൽ നിന്നും ആണോ വന്നത്... അങ്ങനെയൊരു വാദം കേൾക്കുന്നു..സത്യമായിട്ടുള്ള ചരിത്രം എങ്ങനെയാണ്.?
Was Eldho Mor Baselious Maphriano from the Persian Church established by St.Thomas? There is such a claim by IOC , What is the real history ?



Ans.
1. -----------------------------------------------------------------------------------------------------
ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കിഴക്കിന്റെ അറുപതാം മപ്രിയാന ആയിരുന്നു ആബൂൻ മോർ ബസേലിയോസ് യൽദോ ബാവാ. തോമാ ശ്ലീഹായിൽ നിന്നും ഒരു ശ്ലൈഹിക പിന്തുടർച്ച പേർഷ്യയിൽ ഇല്ല, അത് കൽദായ വാദം ആണ്...

2. -----------------------------------------------------------------------------------------------------


Mor Babowai (450 - 484) ശേഷം കിഴക്കിന്റെ കാതോലിക്കേറ്റ് നെസ്തോറിയൻ വേദ വിപരീതത്തിലേക്ക് പോയി.

559 - 624 കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തന്മാർ സത്യ വിശ്വാസികളെ മേയ്‌ച്ചു ഭരിച്ചു.

1, Mor Ahudemeh (559 - 575)
2, Mor Khameeso (578 - 609)
3, Mor Samuel (614 - 624)

Mor Marutha [Morooso] (629 - 649) സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കിഴക്കിന്റെ ആദ്യ മപ്രിയാന

അന്ത്യോഖ്യയിലെ സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മഫ്രിയാനേറ്റിനെക്കുറിച്ചുള്ള വസ്തുതകൾ :

1, 'മോർ മാറൂഥാ' (629 - 649) ആയിരുന്നു സുറിയാനി ഓർത്തഡോൿസ് സഭയുടെ ആദ്യ മഫ്രിയോനോ.
2, AD 887 - 903 കാലഘട്ടത്തിൽ മഫ്രിയോനോ ആയിരുന്ന 'മോർ അത്താനോസ്യോസ്', പരി. അന്ത്യോഖ്യാ സിംഹാസനത്തിന്റെ അനുമതിയോടെ പ്രതിനിധികളെ മലങ്കരയിലേക്കയച്ചു.
3, പതിമൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ മല്പാനുമായിരുന്ന 'മോർ ഗ്രിഗോറിയോസ് ബാർ എബ്രായോ' മഫ്രിയോനിമാരിൽ വിഖ്യാതാനാണ്.
4, AD 1533 മുതൽ മഫ്രിയോനോ പേരിനോടൊപ്പം 'ബസേലിയോസ്' എന്ന സ്ഥാനപ്പേര് കൂടെ ഉപയോഗിച്ച് വരുന്നു.
5, AD 1653 മലങ്കരയിലേക്ക് എഴുന്നള്ളി വന്ന് രക്തസാക്ഷിത്വം വഹിച്ച 'മോർ ഇഗ്നാത്തിയോസ് ഹിദായത്ത് ആലോഹോ' (അഹത്തുള്ള ബാവ) മഫ്രിയോനോ ആയിരുന്നു, പിന്നീട് അന്ത്യോഖ്യാ പാത്രിയർക്കീസായി സ്ഥാനാരോഹണം ചെയ്തു.
6, തോമാ രണ്ടാമന്റെ അപേക്ഷയെ തുടർന്നും  മലങ്കര സഭയിൽ മേല്പട്ടക്കാർ പോകേണ്ട അത്യാവശ്യത്തെ തുടർന്നും  'മോർ ഇഗ്നാത്തിയോസ് അബ്ദുൾ മ്ശിഹാ ഒന്നാമൻ' പാത്രിയർക്കീസ് ബാവായുടെ നിർദ്ദേശ പ്രകാരം മലങ്കരയിലേക്ക് എഴുന്നള്ളി വന്ന മഫ്രിയോനോ ആണ് 'മോർ ബസേലിയോസ് യെൽദോ ബാവ'.
7, 'തോമാ അഞ്ചാമന്റെ' അപേക്ഷ പ്രകാരം 'മോർ ഇഗ്നാത്തിയോസ് ഗീവർഗീസ് തൃതീയൻ' പാത്രിയർക്കീസ് ബാവ മലങ്കരയിലേക്കുവേണ്ടി വാഴിച്ചു അയച്ച ആദ്യ മഫ്രിയോനോ ആണ് അലെപ്പോയിലെ 'മോർ ബസേലിയോസ് ശക്രള്ളാ മൂന്നാമൻ' (1748 - 1764).
8, AD 1860 ൽ 'മോർ ഇഗ്നാത്തിയോസ് യാക്കൂബ് രണ്ടാമൻ' പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ തുർക്കിയിലെ കുർക്കുമോ ദയറായിൽ ചേർന്ന ആകമാന സുന്നഹദോസ് മഫ്രിയാനേറ്റ് താത്കാലികമായി നിർത്തലാക്കി.
9, പിന്നീട് AD 1964 'മോർ ഇഗ്നാത്തിയോസ് യാക്കൂബ് മൂന്നാമൻ' പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് കാതോലിക്ക എന്ന ശീർഷകത്തോടെ മഫ്രിയാനേറ്റ് ഇന്ത്യയിൽ പുനർസ്ഥാപിച്ചു.
10, ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ ഇപ്പോഴത്തെ മഫ്രിയോനോ ശ്രേഷ്ഠ കാതോലിക്കാ 'മോർ ബസേലിയോസ് തോമസ് പ്രഥമൻ' ബാവായാണ്, ഇദ്ദേഹത്തെ 2002 ജൂലൈ 26 ന് 'മോറാൻ മോർ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ' ബാവ ഇന്ത്യയുടെ മഫ്രിയോനോ ആയി വാഴിച്ചു.

3. -----------------------------------------------------------------------------------------------------
ഇത് മലങ്കര സമാധാനസമിതി എന്ന ഗ്രൂപ്പിൽ ഫിലിപ്പ് കത്തനാർ എന്ന വേഷത്തിന് കൊടുത്ത മറുപടിയാണ്. 👇

ഏതു പേർഷ്യൻ പിതാക്കന്മാർക്കാണ് എൽദോ എന്നും ബസേലിയോസ് എന്നും പേരുകൾ ഇട്ടിരുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ബ്ബ ബ്ബ

ഇനി യൽദോ ബാവ പേർഷ്യൻ ആണെങ്കിൽ തന്നെ, തന്റെ പിൻഗാമിയായി വാഴിച്ച മോർ ഇവാനിയോസ് ഹിദായത്തുള്ള ബാവ എന്തുകൊണ്ടാണ് അന്ത്യോഖ്യൻ ആരാധന ക്രമം പ്രചരിപ്പിക്കാൻ മലങ്കരയിൽ അങ്ങോളമിങ്ങോളം ഓടി നടന്നത് എന്ന് ചോദിച്ചാൽ ഉത്തരം ബ്ബ ബ്ബ ബ്ബ ബ്ബ

പേർഷ്യൻ ആയ ഗുരുവിന്റെ ശിഷ്യൻ എന്തിനാ അന്ത്യോഖ്യായുടെ ഏജന്റ് പണി എടുത്തത് എന്ന് ചോദിച്ചാലും ഉത്തരം ബ്ബ ബ്ബ ബ്ബ

ഏറ്റവും ചുരുങ്ങിയത് ചരിത്രപഠനത്തിൽ ഡോക്ടറേറ്റ് കിട്ടിയ സ്വന്തം ഗ്രൂപ്പിന്റെ ചരിത്രകാരൻ കുര്യൻ തോമസിന്റെ മോർ ഇവാനിയോസ് ഹദിയള്ള എന്ന പുസ്തകമെങ്കിലും വായിച്ചിരുന്നെങ്കിൽ.....

പേർഷ്യൻ ആയ യൽദോ ബാവയെ വിശുദ്ധനായി കണക്കാക്കുന്ന മെത്രാൻ കക്ഷി കള്ളക്കൂട്ടങ്ങൾ പേർഷ്യയിൽ നിന്ന് വന്ന മറ്റു പിതാക്കന്മാരെ എന്തേ ഓർത്ത് ധൂപം അർപ്പിച്ച് ആദരിക്കാത്തത് എന്ന് ചോദിച്ചാലൂം മറുപടി ബ്ബ ബ്ബ ബ്ബ

കുര്യൻ തോമസ്, ഇവരുടെ ഗ്രൂപ്പിന് കണ്ഠകോടാലിയായ ബാവ ആണെന്നുപറഞ്ഞ് നിത്യവും പ്രാകുന്ന സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ കബറിൽ തന്നെ പിച്ചച്ചട്ടിയുമായി എല്ലാവർഷവും ഇവരുടെ നേതാവ് പോകാറില്ലേ......

കാര്യമാക്കണ്ട. ഉദര നിമിത്തം ബഹുകൃത വേഷം ആടുന്ന ഫിലിപ്പ് ഇതല്ല ഇതിനപ്പുറം പറയും. കാരണം വയറ്റിൽപിഴപ്പാണ്. പണം കിട്ടുന്ന കബറുകൾ ആണെങ്കിൽ പച്ചക്കള്ളങ്ങൾ പറയാൻ ഒരു ഉളുപ്പുമില്ല.

പക്ഷെ ഇതിവിടെ കൊണ്ടിട്ടവനോട് ഒരു ചോദ്യം നമുക്ക് ചോദിക്കാം

ഇച്ചിരി ഉളുപ്പ്?

4. -----------------------------------------------------------------------------------------------------
യൽദോ ബാവായുടെ ഇടവകപ്പള്ളി ഇറാഖിലെ കാരാക്കോഷ് മർത്തശ്‌മൂനി പള്ളിയാണ്. ഈ പ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ  നാലാം നൂറ്റാണ്ടിൽ പേർഷ്യൻ സഭയുടെ നെസ്തോറിയൻ വിശ്വാസം സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഒരു പേർഷ്യൻ സഭാംഗത്തെ തന്നെ ദൈവം എഴുന്നേൽപ്പിച്ചു. മോർ യോഹന്നാൻ dailam എന്ന പിതാവ് സുറിയാനി സഭയിൽ ആകൃഷ്ടനായി ഈ സഭയിൽ ചേർന്ന് നെസ്തോറിയൻ വിശ്വാസത്തിനെതിരെ പടപൊരുതി എന്നാണ് ചരിത്രം. ആറാം നൂറ്റാണ്ടുമുതൽ 18-19 നൂറ്റാണ്ടു വരെ സുറിയാനിക്കാർ മാത്രമേ കാരക്കോശ് പട്ടണത്തിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് സിറിയക് catholic ചർച്ചും മറ്റും ഈ പട്ടണത്തിൽ വേരുറപ്പിക്കുന്നത്.... ഇപ്പോളും മുകളിൽ പറഞ്ഞ യോഹന്നാൻ ബാവായുടെ ദയറായും മർത്തശ്മൂനിയമ്മയുടെ പള്ളിയുമെല്ലാം ഭദ്രമായി നമ്മുടെ കയ്യിലിരിക്കുന്നു.... പാല് കൊടുത്ത ആളെ നെസ്തോറിയൻ എന്നും, പേർഷ്യൻ എന്നും ബാബിലോണിയൻ എന്നും വിളിച്ചാക്ഷേപിച്ച് നന്ദി പ്രകടിപ്പിക്കുന്നത് ഇത് ആദ്യമൊന്നുമല്ല...


Tuesday, 17 September 2019

ജാതകം , നക്ഷത്രം , ഗ്രഹനില ഇതൊക്കെ നോക്കുന്നത് തെറ്റാണോ ? Are we allowed to check Horoscope and fortune telling ?

Ans.

 reply 1)
നമുക്ക് ആശ്രയിക്കുവാനും, നോക്കുവാനും  ഒരുവൻമാത്രം.!!!കർത്താവായ യേശു ക്രിസ്‍തു

 സങ്കീർത്തനങ്ങൾ
122:1  സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനേ! ഞാന്‍ നിങ്കലേക്കു എന്‍റെ കണ്ണുകളെ ഉയര്‍ത്തുന്നു;
122:2  ദാസന്മാരുടെ കണ്ണുകള്‍യജമാനന്മാരുടെ അടുക്കലേക്കും, ദാസിയുടെ കണ്ണുകള്‍ യജമാന സ്ത്രീയുടെ അടുക്കലേക്കും എന്നപോലെ ഞങ്ങളുടെ ദൈവമെ! നീ ഞങ്ങളോടു കരുണ ചെയ്യുന്നതു വരെ ഞങ്ങളുടെ കണ്‍കള്‍ നിങ്കലേക്കു നോക്കിക്കൊണ്ടിരിക്കുന്നു;

reply 2)
Do not turn to mediums or seek out spiritists, for you will be defiled by them. I am the LORD your God (Leviticus 19:31).
When men tell you to consult mediums and Spiritists, who whisper and mutter, should not a people inquire of their God? Why consult the dead on behalf of the living ? (Isaiah 8:19).

reply 3)
ദയവായി
ആവർത്തന പുസ്തകം 18: 9 -14 വായിച്ചു നോക്കുമല്ലോ.
 Reffernce quoted : 

വിശ്വാസ പ്രമാണത്തിൽ തിരുമാനസായ പ്രകാരം സ്വർഗത്തിൽ നിന്ന് ഇറങ്ങി എന്ന ഭാഗം പുസ്തകങ്ങളിൽ പല രീതികളിൽ ആണ് കാണുന്നത് അതിൽ ഏതാണ് ശെരി ?


Qn .വിശ്വാസ പ്രമാണത്തിൽ തിരുമാനസായ പ്രകാരം സ്വർഗത്തിൽ നിന്ന് ഇറങ്ങി എന്ന ഭാഗം പുസ്തകങ്ങളിൽ പല രീതികളിൽ ആണ് കാണുന്നത് അതിൽ ഏതാണ് ശെരി ?
തിരുമാനസായ പ്രകാരം in nicean creed malayalam traslation


Ans.
അക്ക് ദസ്‌ബോ  എന്ന് ഉള്ള  സുറിയാനിയുടെ അർത്ഥം  ഇഷ്ടപ്രകാരം, മനസ്സായപ്രകാരം  എന്നൊക്ക ആകുന്നു.

അക്ക്     ܐܰܝܟ݂

as , as it , as it were,  according to

സാബൊ ܨܒܐ
to desire , to wish , to will ;


ഇതു വന്നിരിക്കുന്നത് മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു എന്നതിന്റെ ചേർന്നു ആണ്.

So👇

"തിരുമനസ്സായ പ്രകാരം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു"  എന്നുള്ളതാണ് ശരി.


പക്ഷേ പല മൽപ്പൻമാരും  "തിരുമനസ്സായ പ്രകാരം സ്വർഗ്ഗത്തിൽ നിന്നിറങ്ങി " എന്ന്‌ പഠിപ്പിക്കുന്നു.

യഥാർത്ഥത്തിൽ "തിരുവെഴുത്തുകളിൻ  പ്രകാരം മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റു" എന്നാണ് വരേണ്ടത്.

സുറിയാനിയിലെ പകർത്തി എഴുത്തിൽ വന്ന വ്യത്യാസം മൂലം  ഇങ്ങനെ സംഭവിച്ചു എന്ന്‌  Dr. ഗീവർഗീസ് ഒസ്താത്തിയോസിന്റെ  'ഞങ്ങൾ വിശ്വസിക്കുന്നു' എന്ന പുസ്തകത്തിൽ പറയുന്നു.
explained by -: Bar Yuhanon Ramban

Added to the explanation;
അക് ദ ക്‌സീബ്  എന്ന  സുറിയാനി  പദം  ലോപിച്ചു  അക് ദ സ്ബോ  എന്നായി  തീർന്നു 
അതായതു  തിരുവെഴുത്തുകൾ  അനുസരിച്ചു  എന്നുള്ളത്   തിരുമനസ്സനുസരിച്ചു  എന്നായിത്തീർന്നു 

ഏറ്റവും  ഒറിജിനൽ  വിശ്വാസപ്രമാണത്തിൽ   ഈ  വാക്കുകളൊന്നും  ഇല്ല 

മൂന്നാം  ദിവസം  ഉയർത്തെഴുന്നേറ്റു  എന്നുള്ളിടത്തു  മാത്രം  തിരുമനസ്സായ  പ്രകാരം  എന്നോ  തിരുവെഴുത്തുകൾ  പ്രകാരം  എന്നോ  ചേർക്കാം

ഗ്രീക്ക്  ഭാഷ  യിലെ  കാറ്റാറ്റാസ്‌  ഗ്രാഫാ സ്‌  ( according to Scriptures )

തിരുവചനപ്രകാരം  എന്നതാണ്  ഏറ്റവും  ശരിയായ  പരിഭാഷ
 ഗ്രീക്ക്  ഭാഷയിലാണല്ലോ  വിശ്വാസ പ്രമാണം  എഴുതപ്പെട്ടത്ര്
By -: Dr M Kuriakose

Saturday, 7 September 2019

HB Baselios Paulose II Catholicose of the East ( ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ) +1996

HB Baselios Paulose II Catholicose of the East ( ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ) +1996

പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ :
[ഏ. ഡി. 1914 - 1996]

          ചെറായി സെയിന്റ് മേരീസ് പള്ളി ഇടവകയിൽപ്പെട്ട പുതുശ്ശേരിൽ ബഹു. പി. പി. ജോസഫ് കശീശയുടെയും വടക്കൻ പറവൂർ ഈരാളിൽ എലിസബത്ത് തോമസിന്റെയും മകനായി പൗലോസ് 1914 ജൂണ് 12 - ആം തീയതി ജനിച്ചു. മൂന്നാമത്തെ മകനായ പൗലോസിന് മൂന്നു സഹോദരന്മാരും നാല് സഹോദരികളുമുണ്ടായിരുന്നു. വൈദികനായ പിതാവിന്റെ പ്രാർത്ഥനയും ആരാധനയും സുറിയാനി ഭാഷയിലുള്ള അവഗാഹവും പരി. അന്ത്യോഖ്യാ സിംഹാസന പ്രതിനിധികളായിരുന്ന പരി. ഒസ്താത്തിയോസ് സ്ലീബാ, പുണ്യവാനായ മോർ യൂലിയോസ്‌ ഏലിയാസ് എന്നീ പിതാക്കന്മാരോടുള്ള സ്നേഹവും അടുപ്പവും പൗലോസിനെ വളരെയേറെ ആകർഷിച്ചു. ജോസഫ് കശീശ ശെമ്മാശനായിരുന്നപ്പോൾ പല സുറിയാനി പുസ്തകങ്ങളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. പരി. ഒസ്താത്തിയോസ് സ്ലീബാ ബാവായുടെയും ഭാഗ്യസ്മരണാർഹനായ പുലിക്കോട്ടിൽ ദീവന്നാസിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെയും സെക്രട്ടറി എന്ന നിലയിലും ബഹു. ജോസഫ് കശീശ പ്രവർത്തിച്ചിട്ടുണ്ട്. പൗലോസിന്റെ ബാല്യത്തിൽ തന്റെ പിതാവിന്റെ പ്രവർത്തനങ്ങൾ അദ്ധ്യാത്മിക കാര്യങ്ങളിൽ താല്പര്യമുണ്ടാക്കുന്നതിനിടയായി.

വിദ്യാഭ്യാസം

          ചെറായി രാമവർമ്മ ഹൈസ്കൂളിൽനിന്ന് പൗലോസ് സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. ബാല്യത്തിൽതന്നെ സ്വപിതാവിന്റെയും വെള്ളക്കുന്നത്ത് മത്തായി കശീശായുടെയും കീഴിൽ സുറിയാനി ഭാഷാപഠനം തുടങ്ങിയിരുന്നു. കോട്ടയം സി. എം. എസ്. കോളേജിൽനിന്നു ഇന്റർമീഡിയറ്റും, ആലുവ യു. സി. കോളേജിൽനിന്നു ബി. എ. യും പാസ്സായി. തുടർന്ന് സുറിയാനി പഠനം മഞ്ഞിനിക്കരയിൽ അബ്ദുൾ ആഹാദ് റമ്പാന്റെ (പിന്നീട് പരി. ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ) കീഴിലായിരുന്നു.

പൗരോഹിത്യവും പ്രവർത്തനങ്ങളും

          അന്ത്യോഖ്യയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്ന പുണ്യശ്ലോകനായ മോർ യൂലിയോസ്‌ ഏലിയാസ് ബാവാ ആലുവയിൽ വന്ന അവസരത്തിൽ പിതാവായ ജോസഫ് കശീശയോടൊപ്പം മക്കളായ പൗലോസും കുര്യാക്കോസും ബാവായെ ആലുവായിൽ ചെന്നു കണ്ടു. ആ അവസരത്തിൽ മക്കളെ ആരെയെങ്കിലും ദൈവത്തിന് സമർപ്പിച്ചിട്ടുണ്ടോ എന്ന് ബാവ ചോദിച്ചു. മൂത്ത മകനെ (കുര്യാക്കോസിനെ) കശീശ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇളയ മകന്റെ തലയിൽ കൈവച്ച് ബാവാ കല്പിച്ചു. ഇവനാണ് ദൈവത്താൽ വിളിക്കപ്പെട്ടവൻ. അന്നുമുതൽ മോർ യൂലിയോസ്‌ ബാവായ്ക്കു പൗലോസ് പ്രിയപ്പെട്ടവനായിത്തീർന്നു.

          1933 - ൽ കോട്ടയം വലിയപള്ളിയിൽ വച്ച് പൗലോസിനെ (19 - ആം വയസ്സിൽ) ശെമ്മാശനാക്കി. മഞ്ഞിനിക്കര ദയറായിൽവച്ച് 1938 - ൽ (24 - ആം വയസ്സിൽ) കശീശയാക്കി. പിന്നീട് ബഹു. പി. ജെ പൗലോസച്ചൻ യൂലിയോസ്‌ ബാവായുടെ സെക്രട്ടറിയും മഞ്ഞിനിക്കര ദയറായിലെ മല്പാനുമായി.

          അന്ത്യോഖ്യയാണ് പൗരോഹിത്യത്തിന്റെ ഉറവയെന്ന് വിശ്വസിച്ചിരുന്ന ബഹു. പൗലോസച്ചനെ യൂലിയോസ്‌ ബാവാ തന്റെ മൂത്തപുത്രനെന്ന് വിശേഷിപ്പിക്കുമായിരുന്നു. കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലകൂടി വഹിച്ചിരുന്ന മലങ്കര മെത്രാപ്പോലീത്തായായിരുന്ന (ആലുവയിലെ) പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയുടെ അനാരോഗ്യത്തെത്തുടർന്ന് 1952 ഏപ്രിൽ 25 - ആം തീയതി ആലുവ തൃക്കുന്നത്തു സെമിനാരിയിൽ ചേർന്ന കണ്ടനാട് ഭദ്രസനപ്പള്ളി പ്രതിപുരുഷയോഗം ബഹു. പി. ജെ. പൗലോസച്ചനെ മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. നിയുക്ത മെത്രാൻ തന്റെ ഗുരുവായ യൂലിയോസ്‌ ബാവായുമൊത്ത് 1952 സെപ്റ്റംബർ 11 - ആം തീയതി ഹോംസിലേക്കു പോയി. പരി. അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവാ പൗലോസച്ചനെ പൗലോസ് മോർ ഫീലക്സിനോസ് എന്ന നാമത്തിൽ 1952 ഒക്ടോബർ 19 - ആം തീയതി മെത്രാപ്പോലീത്തയായി വാഴിച്ചു. അഭിനവ മെത്രാപ്പോലീത്ത 1953 ജനുവരി 12 - ആം തീയതി ആലുവ തൃക്കുന്നത്ത് സെമിനാരിയിലെത്തി കണ്ടനാട് ഭദ്രാസനത്തിന്റെ ചുമതലയേറ്റു.

          കണ്ടനാട് ഭദ്രാസനത്തിന്റെ ഭരണം നിർവഹിക്കുന്നതിനുവേണ്ടി പാത്രിയർക്കീസ് പക്ഷത്തിന് ആസ്ഥാനമില്ലാത്തതിനാൽ അന്ത്യോഖ്യായുടെ ഇന്ത്യയുടെ പ്രതിനിധിയായിരുന്ന പരിശുദ്ധനായ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ പേർക്ക് അയ്ക്കരനാട് പകുതിയിൽ വടയമ്പാടികരയിൽ വാളിയാൽ കുറിയാക്കോ കുരിയാക്കോ ഇഷ്ടദാനമായി കൊടുത്ത മലേക്കുരിശ് ദയറായിൽ താമസിച്ച് (1953 - 1958) ഭരണം നടത്തി.

          പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് തിരുമേനി ക്ഷീണിതനായ അവസരത്തിലും കാലംചെയ്ത ശേഷവും (1956) കോട്ടയം, കൊല്ലം ഭദ്രാസനങ്ങളുടെ ചുമതലകൂടി പൗലോസ് മോർ ഫീലക്സിനോസ് തിരുമേനി വഹിച്ചിട്ടുണ്ട്. സഭാ സമാധാനത്തെ തുടർന്ന് 1966 - 1974 കാലഘട്ടത്തിൽ പൗരസ്ത്യ ഓർത്തോഡോക്സ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷൻ പ്രസിഡന്റായിരുന്നു.

          സഭാ ഭിന്നതയെത്തുടർന്ന് 1975 സെപ്റ്റംബർ 7 - ആം തീയതി പരി. ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ പൗലോസ് മോർ ഫീലക്സിനോസ് തിരുമേനിയെ ബസേലിയോസ് പൗലോസ് ദ്വിതീയൻ എന്ന പേരിൽ കിഴക്കിന്റെ കാതോലിക്കയായി വാഴിച്ചു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽ സഭാനൗകയെ രണ്ട് ദശാബ്തകാലം നയിച്ചു. കേരളത്തിലും ബാഹ്യകേരളത്തിലും നിരവധി ദൈവാലയങ്ങൾക്ക് ബാവ തറക്കല്ലിട്ടു. പൗരോഹിത്യത്തിന്റെ വിവിധ ശ്രേണിയിലുള്ളവരെ ബാവാ പട്ടംകെട്ടി. (ഈ ഗ്രന്ഥകർത്താവിന് [കോർ - എപ്പിസ്‌കോപ്പാ കെ. മാണി രാജൻ] 1978 ജൂലൈ 23 - ആം തീയതി തൃക്കോതമംഗലം മോർ ശർബീൽ ദയറാ പള്ളിയിൽവച്ച് യൗഫദ്യക്കിനൊ പട്ടം നൽകി.

          അന്ത്യോഖ്യാ പ്രതിനിധിയാൽ ശെമ്മാശനായി, അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണത്തിന് മുഖ്യ കാർമ്മികനായി, അന്ത്യോഖ്യാ സിംഹാസനത്തിന്റെ പേരിൽ തീറെഴുതപ്പെട്ട മലേക്കുരിശ് ദയറാ പള്ളിയിൽ കബറടക്കപ്പെട്ട ബാവാ മലങ്കരസഭയ്ക്കും ആകമാന സുറിയാനി സഭയ്ക്കും അവിസ്മരണീയനാണ്.

മാതൃകകൾ

          1972 മുതൽ സഭാന്തരീഷം കലുഷിതമായിരുന്നു. മലങ്കരസഭ സ്വയം ശീർഷകമല്ല എന്നും മാർ തോമാ ശ്ലീഹായുടെ പാരമ്പര്യം ബലികഴിക്കാതെ തന്നെ അന്ത്യോഖ്യാ സിംഹാസനത്തെ പൗരോഹിത്യത്തിന്റെ ഉറവയായി അംഗീകരിക്കേണ്ടതാണെന്നും ബാവാ വിശ്വസിച്ചു. 'നീ മരിക്കേണ്ടി വന്നാലും അന്ത്യോഖ്യയെ മറക്കരുതെന്ന്' തന്റെ ഗുരുവായ അന്ത്യോഖ്യാ പ്രതിനിധി മോർ യൂലിയോസ്‌ ഏലിയാസ് ബാവാ കല്പിച്ചത് ശ്രേഷ്ഠ കാതോലിക്കാ ബാവാ മരണംവരെയും മറന്നില്ല. കേസ്സുകൾ തുടർക്കഥയാകുമ്പോൾ കേസിന്റെ വിജയവും പരാജയവും അല്ല പ്രധാനം 'സത്യവിശ്വാസവും ആചാര്യത്വവും നഷ്ടപ്പെടാതിരുന്നാൽ നാം വിജയിച്ചു' എന്ന് ബാവ വിശ്വസിച്ചു. യാമപ്രാർത്ഥനകൾ മുടക്കാതിരിക്കുക, അതിഥികളെ സൽക്കരിക്കുക തുടങ്ങിയ ബാവായുടെ അനുകരണീയ മാതൃകകൾ ജീവിതത്തിൽ പകർത്തുന്നതിന് സഭാമക്കൾക്ക് ഇടവരട്ടെ.

          1996 സെപ്റ്റംബർ 1 - ആം തീയതി ഞായറാഴ്ച കാലംചെയ്ത ശ്രേഷ്ഠ ബാവായുടെ ഓർമ്മപെരുന്നാൽ സെപ്റ്റംബർ ഒന്നാം തീയതി സുറിയാനി സഭ ആചരിക്കുന്നു.

കടപ്പാട് : സുറിയാനി സഭയിലെ രക്തസാക്ഷികളും പരിശുദ്ധന്മാരും മേലദ്ധ്യക്ഷന്മാരും, വാല്യം 1
കോർ-എപ്പിസ്‌കോപ്പാ കെ. മാണി രാജൻ

പുരോഹിതൻ തിരുശരീര രക്തം പിടിച്ചിരിക്കുന്നത് (കാസാ, പീലാസാ ) കുരിശാകൃതിയിൽ ആണല്ലോ . ആയത് എന്ത് കൊണ്ടാണ് ...


Qn.) നമ്മുടെ വി.കുർബ്ബാനയിൽ പുരോഹിതൻ തിരുശരീര രക്തം പിടിച്ചിരിക്കുന്നത് (കാസാ, പീലാസാ ) കുരിശാകൃതിയിൽ ആണല്ലോ.. ആയത് എന്ത് കൊണ്ടാണ് അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്?
 ആയതിന്റെ വേദഭാഗം  ഉൽപത്തി: 48.14 ആണോ?
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*--*-*-*-*-*-*-*-*-*-*-*-*-*-
Ans.
ജോസഫ്  തന്റെ പുത്രന്മാരെ അനുഗ്രഹിക്കുന്നിടത്തു കുരിശിന്റെ നിഴൽ വീഴുന്നു എന്ന് മോർ അഫ്രേം പറയുന്നു.  അതുകൊണ്ട് വിശുദ്ധ രഹസ്യങ്ങൾ  മൂന്നു പ്രാവശ്യം കാർമ്മികൻ കൈകൾ കുരിശാകൃതിയിൽ പിടിച്ചു ഉയർത്തുന്നു.
ധ്യാനാത്മകമായി ഇതിനെ മറ്റൊരു രീതിയിലും കാണാം.  കുരിശാകൃതിയിൽ പിടിക്കുമ്പോൾ ശരീരം ഹൃദയത്തിന്റെ ഭാഗത്തും രക്തം വിലാപ്പുറത്തെ മുറിവിന്റെ ഭാഗത്തും വരുന്നു,  അങ്ങനെ ക്രിസ്തുവിന്റെ  പ്രതിപുരുഷൻ ആയി നിന്നുകൊണ്ട് രഹസ്യങ്ങളുടെ ഉത്ഭവസ്ഥാനം വ്യക്തമാക്കുന്നു.

--------------------------------------------------------------------------------------------------------------------------
Explanation by : Fr. Dr. Bennet Kuriakose
--------------------------------------------------------------------------------------------------------------------------

Feast of St. Mary's Birth / Mawlodhe d'Yoldath Aloho Mariam / വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ

Feast of St. Mary's Birth (Mawlodhe d'Yoldath Aloho Mariam) വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ .

September 8th is the commemoration of the Nativity of St. Mary the mother of God (dukhron mawlodho d'Yoldath Aloho Mariam) according to the Liturgical Calendar of the Syriac Orthodox Church.
          In the Liturgical Calendar of the Syriac Orthodox Church, there are 9 feasts for the Virgin Mary. She & John the Baptist are the only two mortals whose nativity is celebrated by the Church. She is called the mother of God (Theotokos or Yoldath Aloho). In the Liturgy of the Syriac Orthodox Church, countless hymns & prayers in her honour have been written by the Holy Fathers through divine inspiration. The commemoration of her nativity is celebrated in all Orthodox Churches.
          In his article about the Holy Virgin Mary, the thrice blessed late Patriarch HH Moran Mor Ignatius Zakka I Iwas of blessed memory states, "it is noteworthy to mention that the conception of Mary took place according to the natural law for she was of a man (Joachim) & a woman (Hanna)." Mary is the child of two once-barren persons, just like Isaac, Samuel & John the Baptist. St. Mary was born in the tribe of Judah, a descendant of King David through her father & she was a descendant of the priestly Levi tribe of Aaron through her mother. She is the descendant of priests, prophets & kings.
          As St. Mary was born to her parents in their old age, at the age of 3 she was offered to the temple as fulfillment of their vow. The prayer from the book of daily offices (Sh'himo) on Friday morning reads, ”Mary became an orphan, for her parents passed away. She was left for the priests to take care of her. They took her to Jerusalem according to the command of Moses to be brought up there. The Lord of Prophets descended from high. He blessed and sanctified her. Hallelujah. May the prayer to her be a fence and protection to us”
          Like all others who have come & left this world, the Virgin Mary was not born without sin. She inherited the ancestral sin of, as St. Athanasius the Great says, 'corrupted nature inherited in the body.'  Thus the Orthodox Church doesn't agree with the Roman Catholic dogma of immaculate conception. In his commentary on St. Luke 11:27-28, St. Ephrem the Syrian says, “Blessed is the womb that bore you.” He took blessedness from the one who bore him and gave it to those who were worshiping him. It was with Mary for a certain time, but it would be with those who worshiped him for eternity. “Blessed are those who hear the word of God and keep it.” Likewise, commenting on the same verse St. John Chrysostom writes, "In this answer He sought not to disown His mother, but to show that His birth would have profited her nothing, had she not been really fruitful in works and faith. But if it profited Mary nothing that Christ derived His birth from her, without the inward virtue of her heart, much less will it avail us to have a virtuous father, brother, or son, while we ourselves are strangers to virtue."


-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*--*-*--*-*--*-*-*-*-*-
Oh Virgin St. Mary the mother of God! Pray for us sinners, now & at all times & at the hour of our death (Morth Maryam bthulto emeh Daloho b‛oy ḥlofayn ḥaṭoyé hosho wabkhul ‛edon wabsho‛tho d-mawtan) Amen.

Thursday, 5 September 2019

Typology of St. Mary in the Syriac Orthodox Sh'himo

Typology of St. Mary in the Syriac Orthodox Sh'himo

Typology of St. Mary in the Syriac Orthodox Sh'himo (part 1)

Myrrh / മൂർ / മീറാ

Myrrh / മൂർ 

A fragrant gum resin obtained from certain trees and used, especially in the Near East, in perfumery, medicines, and incense.

മൂർ അല്ലെങ്കിൽ മീറാ  എന്നു വിളിക്കുന്നത്‌ ഒരു പരിമളദ്രവ്യം ആണ്.
കർത്താവിനു വിദ്വാന്മാർ സമർപ്പിച്ച പൊന്ന്, മൂർ, കുന്തുരുക്കം എന്നീ  മൂന്നു ദ്രവ്യങ്ങളിൽ ഒന്ന്.
പ്രവാചകൻമാർ വിശുദ്ധ ധൂപാർപ്പണത്തിനു ഉപയോഗിക്കുന്ന സുഗന്ധദ്രവ്യം.

ഗ്രീക്ക് ബൈബിൾ പ്രകാരം  മാർക്കോസ് 15:23 ൽ കാണുന്ന പദങ്ങൾ  👇

എസ്മൂർനിസ്മെൻഓൻ
ഒയ്‌നോൻ (Greek)

The Wine,  having-been-blended-with-Myrrh

Myrrh യുടെ ഒരു ഔഷധഗുണം എന്നത് ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളിൽ അണുബാധ  ഉണ്ടാകുന്നത് തടയുകയും മുറിവ് സൗഖ്യമാകുന്നതിനു സഹായിക്കുകയും ചെയ്യും എന്നുള്ളതാണ്. ഇത്‌ ഒരു ശക്തമായ വേദന സംഹാരി കൂടിയാണ്.

ഇതു മൃതദേഹം embalm ചെയ്യുന്നതിനും ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നേ അക്കാലത്തു മിറാ എന്നത് മരണത്തിന്റെ പ്രതീകം കൂടി ആയിരുന്നു.


Explanation by: Bar Yuhanon Ramban